കണ്ണനല്ലൂർ : വരുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുകളിൽ എല്ലാ തലത്തിലും യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ രവി അഭിപ്രായപ്പെട്ടു.
പല തിരഞ്ഞെടുപ്പുകളിലും സന്തുലിതാവസ്ഥ നിലനിർത്താൻ എന്ന പേരിൽ പലപ്പോഴും പുതുമുഖങ്ങൾ ആയ യുവജനങ്ങൾക്ക് മത്സരിക്കാനുള്ള അവസരം ലഭിക്കാറില്ല. ഇതിന് മാറ്റം വരുത്തുന്നതിന് യുവജനങ്ങൾ തന്നെ തങ്ങളുടെ കഴിവുകളും ജനങ്ങളോടുള്ള പ്രതിബദ്ധതയും നേതൃതലത്തിൽ ബോധ്യപ്പെടുത്തുന്നതിനും തങ്ങളുടെ അവകാശങ്ങൾ പിടിച്ചുപറ്റുന്നതിനും മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള യൂത്ത് ഫ്രണ്ട് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേരള കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം പ്രസിഡൻറ് കൂടിയായ അദ്ദേഹം.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് അരുൺ അലക്സിന്റെ അധ്യക്ഷതയിൽ കൂടിയ നേതൃയോഗത്തിൽ പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് വെങ്കിട്ട രമണൻ പോറ്റി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി വി വിശ്വജിത്ത്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അനിൽ പനിക്കവിള, ലിജു വിജയൻ, വി.പി. സാബു, കേരള യൂത്ത് ഫ്രണ്ട് ഭാരവാഹികളായ രാജേഷ് മുകുന്ദാശ്രമം, ജിഷ്ണു ഗോകുലം, അനസ് കരിക്കോട്, ഗൗതം തമ്പി, അതുൽ കൃഷ്ണൻ, നിരഞ്ജൻ, ജോയൽ ജോൺ, മുഹമ്മദ് മുഹ്സിൻ, നബീൽ അഹമ്മദ്, അനന്തകൃഷ്ണൻ, ആരോൺ ഷിജു, അരവിന്ദ് മോഹൻ, വൈഷ്ണവ് വിനോദ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080