Tuesday, August 26, 2025

സാങ്കേതിക രംഗത്തെ നൂതന പരിഷ്കാരങ്ങൾ സാമാന്യ ജനങ്ങൾക്ക് പ്രാപ്യമാകണം: കുളത്തൂർ രവി

കുണ്ടറ 8-9-2024: രാജ്യത്ത് എ ഐ ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ നടപ്പിലാക്കുമ്പോൾ അവയെ തിരിച്ചറിയാനും ഫലപ്രദമായി അവ ഉപയോഗിക്കുവാനും സാധാരണ ജനവിഭാഗങ്ങൾക്ക് കൂടി അവസരം ഉണ്ടാകണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗവും കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റുമായ കുളത്തൂർ രവി അഭിപ്രായപ്പെട്ടു.

ഒരു വിഭാഗം ജനങ്ങൾ ഇത്തരം നൂതന സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തുമ്പോൾ മറ്റൊരു വിഭാഗം കാഴ്ചക്കാരായി നോക്കിനിൽക്കേണ്ട അവസ്ഥ ഉണ്ടാകുന്നത് ആശാസ്യമല്ല എന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക സാക്ഷരതാ ദിനമായ സെപ്റ്റംബർ എട്ടിന് കുരീപ്പള്ളിയിൽ നടന്ന ഡിജിറ്റൽ സാക്ഷരത യജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമാന്യ ജനവിഭാഗങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് പാർട്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഐ സാങ്കേതികവിദ്യയെ കുറിച്ച് അടിസ്ഥാനപരമായ അറിവുകൾ പകർന്നു നൽകുന്നതിന് വേണ്ടി പഠന ക്ലാസ് നടത്തി. ചുറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അരുൺ അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ നിയോജക മണ്ഡലം പ്രസിഡൻറ് വെങ്കിട്ട രമണൻ പോറ്റി, നിയോജകമണ്ഡലം സെക്രട്ടറി അനിൽ പനിക്കെവിള, മുളവന ഹരീഷ് കുമാർ, പ്രകാശ് മയൂരി, ജിജിമോൻ മുളവന, ജെ സെബാസ്റ്റ്യൻ, ദാസ് കൊറ്റങ്കര, സന്തോഷ് കുറുപ്പ്, ലിജു വിജയൻ, ജിഷ്ണു ഗോകുലം, തുടങ്ങിയവർ സംസാരിച്ചു. അലക്സ് വർഗീസ് ക്ലാസ് നയിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts