Sunday, March 1, 2026

ഐക്യത്തോടെയുള്ള പ്രവർത്തനം ജനങ്ങൾ അംഗീകരിച്ചു; കുളത്തൂർ രവി

കുണ്ടറ : ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വളരെ ഐക്യത്തോട് കൂടി യുഡിഎഫ് നടത്തിയ സീറ്റ് വിഭജനവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും കേരളത്തിലെ ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് യുഡിഎഫിന്റെ ഉജ്ജ്വല വിജയം എന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ രവി അഭിപ്രായപ്പെട്ടു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ഇത്തരത്തിലുള്ള ഏകോപനവും പ്രവർത്തനങ്ങളും ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും യുഡിഎഫിനെ ജനങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് പേരയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അനിത സുരേഷിന് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗവും കേരള യൂത്ത് ഫ്രണ്ട് കൊല്ലം ജില്ലാ പ്രസിഡണ്ടുമായ അഡ്വ അരുൺ അലക്സ് അധ്യക്ഷനായ യോഗത്തിൽ കേരള കോൺഗ്രസ് കൊല്ലം ജില്ലാ വൈസ് പ്രസിഡൻറ് വെങ്കിട്ട രമണൻ പോറ്റി മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അനിൽ പനിക്കവിള, വി.പി. സാബു, ജെ സിൽവസ്റ്റർ, ജെ സെബാസ്റ്റ്യൻ, കാഞ്ഞിരകോട് സാന്റോ, സുരേഷ് മറ്റ് നിയോജകമണ്ഡലം മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts