കുണ്ടറ: വാഗ്ദാനങ്ങളുടെ പെരുമഴ വർഷിച്ചുകൊണ്ട് അധികാരത്തിലേറിയ ഇടതുമുന്നണി സർക്കാർ കേരളത്തിലെ ജനങ്ങളെ അപ്പാടെ വഞ്ചിച്ചിരിക്കുകയാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ രവി അഭിപ്രായപ്പെട്ടു.
അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് ചെറുപ്പക്കാർ തൊഴിൽ അന്വേഷകരായി നടക്കുമ്പോൾ അവർക്ക് ഏതെങ്കിലും രീതിയിലുള്ള നല്ല തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് സർക്കാർ യാതൊരുവിധമായ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല എന്നും, ആരോഗ്യ രംഗത്ത് ഉൾപ്പെടെ സമസ്ത മേഖലകളിലും തികഞ്ഞ പരാജയമാണ് ഈ സർക്കാരിൻറെ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, ഇടതുമുന്നണി സർക്കാരിൻറെ വാർഷികം വഞ്ചന ദിനമായി ആചരിച്ചുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വഞ്ചനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ അരുൺ അലക്സ് അധ്യക്ഷനായ യോഗത്തിൽ പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് വെങ്കിട്ട രമണൻ പോറ്റി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് ഭാരവാഹികളായ ജിഷ്ണു ഗോകുലം, അനസ് കരിക്കോട്, ലിജു വിജയൻ,നിരഞ്ജൻ രാജ്, അതുൽ കൃഷ്ണ , നബീൽ അഹമ്മദ്, ആരോൺ, സൂരജ് കൃഷ്ണ, ഗൗതം തമ്പി, ജോയൽ ജോൺ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080