കൊല്ലം : ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ ഈശ്വര വിശ്വാസികളിൽ വേദനയും ആശങ്കയും ഉളവാക്കുന്നതാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ രവി അഭിപ്രായപ്പെട്ടു.
വിശ്വാസി സമൂഹത്തെ ചൂഷണം ചെയ്യുകയും ക്ഷേത്രമുതലുകൾ കൊള്ളയടിക്കുകയും ചെയ്യുന്ന ഇത്തരം അമ്പലമാഫിയകളെ പൊതുസമക്ഷത്തിൽ കൊണ്ടുവരികയും ചൂഷകരായ അധികാരികളെയും ദല്ലാൽമാരെയും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സ്ഥാനമാനങ്ങളിൽ നിന്ന് പുറത്താക്കുകയും നിയമപരമായ നടപടികൾ ഉണ്ടാവുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണനല്ലൂരിൽ കേരള കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് വെങ്കിട്ട രമണൻ പോറ്റി അധ്യക്ഷനായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് അരുൺ അലക്സ്, നിയോജകമണ്ഡലം ഭാരവാഹികളായ അനിൽ പനിക്ക വിള, വി പി സാബു, രാജേഷ് മുകുന്ദാശ്രമം, ലിജു വിജയൻ, ജിഷ്ണു ഗോകുലം, അനസ് കരിക്കോട്, മനോജ് കുമാർ, മുഹമ്മദ് നബീൽ, ആരോൺ ഷിജു ,ഗൗതം തമ്പി, ശിവൻകുട്ടി, ബാലകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
