Saturday, October 11, 2025

വിവേകാനന്ദ സാംസ്കാരിക വേദിയുടെ ഓണക്കിറ്റും ഓണക്കോടി വിതരണവും കുളത്തൂർ രവി. ഉദ്ഘാടനം ചെയ്തു.

കൊല്ലം : സമഭാവനയും സ്നേഹവും സാഹോദര്യവുമാണ് ഓണം നൽകുന്ന സന്ദേശം എന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും വിവേകാനന്ദ പുരസ്കാര ജേതാവുമായ കുളത്തൂർ രവി അഭിപ്രായപ്പെട്ടു.

ജാതി, മത, വർഗ്ഗ, വർണ്ണങ്ങളുടെ പേരിൽ ലോകത്തിൻറെ പല ഭാഗങ്ങളിലും മനുഷ്യർ തമ്മിൽ പോരടിക്കുന്ന ഇക്കാലത്ത് വിവേകാനന്ദ ദർശനങ്ങൾ പ്രസക്തമാണെന്നും അവ പിന്തുടരാൻ നാം ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവേകാനന്ദ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മുഖത്തല ഗിന്നസ് കോളേജിൽ നടന്ന ഓണക്കിറ്റും ഓണക്കോടി വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെങ്കിട്ട രമണൻ പോറ്റിയുടെ അധ്യക്ഷതയിൽ ശശി തറയിൽചേരൂർ രാധാകൃഷ്ണൻ, അഡ്വ. അരുൺ അലക്സ്, മുൻ പഞ്ചായത്തംഗം രാജു പിള്ള, അനിൽ പനിക്കവിള,ലിജു വിജയൻ,സന്തോഷ് കുറുപ്പ്, ജി രഘുനാഥ്, അരുൺ സി കുമാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts