കൊല്ലം : ജില്ലയിലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് മധുരമേകാൻ കുടുംബശ്രീയുടെ കേക്ക് വിപണനമേള കലക്ട്രേറ്റ് അങ്കണത്തിൽ തുടങ്ങി. ജില്ലാ കലക്ടർ എൻ ദേവിദാസ് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ കേക്ക് യൂണിറ്റുകളുടെ ഉത്പന്നങ്ങൾ, പലഹാരങ്ങൾ, പായസം, മുന്തിരിച്ചാറ്, തേൻ, ഇതരഭക്ഷ്യഉൽപ്പന്നങ്ങൾ എന്നിവയാണിവിടെയുള്ളത്. ഡിസംബർ 31 വരെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെയാണ് പ്രവർത്തനസമയം. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ മീന മുരളീധരൻ, ആതിര കുറുപ്പ്, നബാർഡ് ഡി.ഡി.എം രാഖി മോൾ ജെ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
