തിരുവനന്തപുരം: ബസിലെ ചില്ലിനുള്ളിൽ ചെറുതായിട്ട് എഴുതിയ സ്ഥലനാമങ്ങൾ വായിച്ചെടുക്കാൻ ബുദ്ധിമുട്ടാണെന്നുള്ള പരാതിയെ തുടർന്നാണ് ഇത്തരത്തിൽ കോഡ് ഉപയോഗിച്ച് സ്ഥലപ്പേര് എഴുതാൻ കെ.എസ്.ആർ.ടി.സി. അധികൃതർ തീരുമാനിച്ചത്. എന്നാൽ പ്രായമുള്ളവർക്ക് ഇത് ബുദ്ധിമുട്ടാകുമോ എന്നും സംസാരമുണ്ട്.
മിക്കപ്പോഴും ബോർഡ് വായിച്ചു കഴിയുമ്ബോഴേക്കും ബസ് സ്‍റ്റോപ്പ് വിട്ടുപോയ അനുഭവവും ചിലർക്കുണ്ടാകാം. ഇനി അതെല്ലാം മറന്നേക്കാം. ഭാഷാ തടസ്സങ്ങളും വായിക്കാനുള്ള പ്രയാസവും ഒഴിവാക്കാൻ സാർവത്രികമായി അംഗീകരിക്കപ്പെട്ട അക്കങ്ങൾ ഉൾപ്പെടുത്തിയ സ്ഥലനാമ ബോർഡുകൾ തയ്യാറാക്കുകയാണ് കെ.എസ്.ആർ.ടി.സി.
വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ഭാഷ അറിയാത്ത യാത്രക്കാർക്കും ബുദ്ധിമുട്ടുകൾ കുറക്കുന്നതിനും അന്തർ സംസ്ഥാന യാത്രക്കാർക്കും ടൂറിസ്റ്റ്കൾക്കും വളരെ എളുപ്പത്തിൽ സ്ഥലനാമങ്ങൾ മനസ്സിലാക്കുവാനും കഴിയുന്ന തരത്തിലാണ് ഡെസ്റ്റിനേഷൻ ബോർഡുകളിൽ സ്ഥലനാമ നമ്ബർ ഉൾപ്പെടുത്തുക.
1 മുതൽ 14 വരെ നമ്പർ ജില്ലകൾക്ക് ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 1 മുതൽ 14 വരെ ജില്ലാ അടിസ്ഥാനമാക്കിയുള്ള നമ്പറിംഗ് സംവിധാനവും , റെയിൽവേ സ്‌റ്റേഷൻ, എയർപോർട്ട്, മെഡിക്കൽ കോളേജുകൾ, സിവിൽ സ്‌റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേക നമ്പറുകളും നൽകും.
ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് നൽകും [രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങൾ ഉണ്ടായിരിക്കും] ഡെസ്റ്റിനേഷൻ നമ്ബർ ഒന്നു മുതൽ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്‌ആർടിസി ഡിപ്പോകൾക്ക് നൽകുന്നു.
തിരുവനന്തപുരം TV – 1
കൊല്ലം – KM – 2
പത്തനംതിട്ട – PT – 3
ആലപ്പുഴ – AL – 4
എന്നിങ്ങനെ ആയിരിക്കും രേഖപ്പെടുത്തുക.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X