ബസ് യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിക്ക് രക്ഷകരായി കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും…ഡ്രൈവർ മുഹമ്മദ് റാഫിക്കും കണ്ടക്ടർ രതീഷിനും അഭിനന്ദനങ്ങൾ.
കുണ്ടറ 17-4-2023: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിൽ എത്തിച്ച് കെഎസ്ആർടിസി ബസിലെ ഡ്രൈവർ മുഹമ്മദ് റാഫിയും കണ്ടക്ടർ രതീഷും ചേർന്ന് ഒരു ജീവൻ രക്ഷിച്ചു.
കൊട്ടാരക്കര കൊല്ലം റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിലാണ് യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
കൊട്ടാരക്കരയിൽ നിന്ന് പുറപ്പെട്ട ബസ് ഉച്ചയ്ക്ക് 1 മണിയോടെ മുക്കടയിൽ എത്തിയപ്പോഴാണ് കൊടുമൺ സ്വദേശിയായ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിവരം യാത്രക്കാർ കണ്ടക്ടർ രതീഷിനെ അറിയിച്ചത്. ഉടൻ തന്നെ ഡ്രൈവർ മുഹമദ് റാഫി ഒന്നും നോക്കാതെ പുന്നമുക്ക് വഴി കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
യുവതി ഹൃദ്രോഗത്തിന് ചികിത്സയിലാണെന്ന് വിവരം അറിഞ്ഞെത്തിയ ബന്ധുക്കൾ
ബന്ധുക്കൾ പറഞ്ഞു. കരിക്കോടുള്ള സഹോദരൻ്റെ വീട്ടിലേക്ക് വരുന്ന വഴിയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ദേഹാസ്വാസ്ഥ്യമുണ്ടായ യുവതിയെ ഒട്ടും താമസിയ്ക്കാതെ അടിയന്തിര ചികിത്സ നൽകാൻ ഹോസ്പിറ്റലിൽ എത്തിച്ചതുകൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവതിയെ വിദഗ്ദ ചികിത്സയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം