2023 ലെ വൈദ്യുതി അപകട രഹിത ഡിവിഷനുള്ള പുരസ്‌കാരം നേടി കെ.എസ്.ഇ.ബി കുണ്ടറ ഡിവിഷൻ.
കുണ്ടറ : 2023ൽ ഒരു വൈദ്യുതി അപകടവുമുണ്ടാകാത്ത ഇലക്ട്രിക്കൽ ഡിവിഷനുള്ള പുരസ്‌കാരം കുണ്ടറ ഡിവിഷന് ലഭിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയിൽ നിന്നും കെ.എസ്.ഇ.ബി കുണ്ടറ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബൈജു. ആർ പുരസ്‌കാരം ഏറ്റുവാങ്ങി. ജൂലായ് 10 ന് തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ആണ് പുരസ്‌കാരം നൽകിയത്.
കെ.എസ്.ഇ.ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ.എ.എസ്.-ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിതരണ വിഭാഗം ഡയറക്ടർ പി. സുരേന്ദ്ര സ്വാഗതം ആശംസിച്ചു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിനോദ് ജി., ഡയറക്ടർമാരായ വി. മുരുഗദാസ്, ബിജു ആർ., സജീവ് ജി., സജി പൌലോസ് എന്നിവർ ആശംസകൾ നേർന്നു. ചീഫ് സേഫ്റ്റി കമ്മീഷണർ ശാന്തി കെ. നന്ദി രേഖപ്പെടുത്തി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X