കുണ്ടറ : ഖാദർ കമ്മീഷൻ ശുപാർശ നടപ്പിലാക്കുക, പട്ടികജാതി വർഗ്ഗ വിദ്യാർത്ഥികളുടെ ഈ ഗ്രാൻ്റ് കുടിശിഖ അടിയന്തിരമായി നൽകുക, വിദ്യാർത്ഥികളുടെ ഗ്രാൻ്റുകളും വിവിധ സ്കോഷളർഷിപ്പുകളും കാലോചിതമായി വർദ്ധിപ്പിക്കുക, ഭവന നിർമ്മാണത്തിനുള്ള തുക 10 ലക്ഷമായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.എം.എസ് കുണ്ടറ താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ കുണ്ടറ പള്ളിമുക്ക് ജംഗ്ഷനിൽ നിൽപ്പ് സമരം നടത്തി.
യൂണിയൻ പ്രസിഡൻ്റ് ഇളമ്പള്ളൂർ തുളസീധരൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി. വേലായുധൻ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഖജാൻജി മധു തെറ്റിച്ചിറ, സംസ്ഥാന അസി. സെക്രട്ടറി എസ് സുധീർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. വിജയകുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങൾ ആയ എം. സബ്ജു, കെ. ദിവാകരൻ, ഇ.സുദർശനൻ, സുനിൽ രാജ്, ഖജാൻജി സന്തോഷ് തണ്ണിക്കോട് എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി അശോകൻ അശ്വതി ഭവനം സ്വാഗതവും വൈസ് പ്രസിഡൻ്റ് ആനന്ദ ബാബു നന്ദിയും രേഖപ്പെടുത്തി.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080