പ്രശസ്ത നാടക സിനിമ സീരിയൽ താരവും തിലകൻ പുരസ്കാര ജേതാവുമായ കെ.പി.എ.സി ലീലാകൃഷ്ണൻ ഇക്കൊല്ലത്തെ ഭാരത് സേവക് സമാജം ദേശീയ പുരസ്‌ക്കാരത്തിന് അർഹനായി. നവംബർ 13 ന് തിരുവനന്തപുരം കവടിയാറിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം ഏറ്റുവാങ്ങും.
ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ച ബിജേഷ് മണി സംവിധാനം നിർവ്വഹിച്ച വിശ്വഗുരു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ലീലകൃണൻ ആയിരുന്നു. അന്തരിച്ച സുപ്രസിദ്ധ കാഥികൻ ആർ.പി പുത്തൂരിന്റെ മകൻ ആണ്. പതിനഞ്ചു വർഷത്തോളം കെ.പി.എ.സി യുടെ നാടകത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്കാരിക കേന്ദ്രം ചെയർമാൻ കൂടിയാണ് ലീലാകൃഷ്ണൻ. നിലവിൽ ഗാന്ധിഭവൻ തീയേറ്റർ ഇന്ത്യയുടെ “നവോദ്ധാനം” എന്ന മൾട്ടിമീഡിയ നാടകത്തിലെ ആറാട്ടുപുഴ വേലായുധ പണിക്കരുടെ വേഷം ചെയ്യുന്നതും ലീല കൃഷ്ണൻ ആണ്. പുത്തൂർ
കൊട്ടാരക്കര ശ്രീധരൻ നായർ പുരസ്ക്കാരം, ഭാരത് മുരളി അവാർഡ്, തിലകൻ പുരസ്ക്കാരം, ഗിന്നസ് വേൾഡ് റെക്കോർഡ് പാർട്ടിസിപ്പന്റ് അവാർഡ്, കേറൽ സംഗീത നാടക അക്കാദമി കലോത്സവ പുരസ്ക്കാരം തുടങ്ങി നൂറിലധികം പുരസ്‌ക്കാരങ്ങൾ നേടിയിട്ടുമുണ്ട്.
പവിത്രേശ്വരം സ്വദേശിയായ ലീലാകൃഷ്ണൻ നിലവിൽ അഞ്ചാലുംമൂട്ടിൽ ആണ് താമസം. ഭാര്യ: ലീനാ കൃഷ്ണൻ, അപർണ്ണ, കണ്ണൻ എന്നിവർ മക്കൾ ആണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ