Tuesday, August 26, 2025

കെ.പി.എ കൊല്ലം ജില്ലാ കമ്മിറ്റി ചികിത്സാ ധനസഹായം നൽകി.

പവിത്രേശ്വരം 13.12.2023: പ്രവാസികൾ നേതൃത്വം കൊടുക്കുന്ന ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമായ കേരളാ പ്രവാസി അസോസിയേഷന്റെ (KPA) കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു ധനസഹായം നൽകിയത്.

പാർട്ടി നടത്തുന്ന വിവിധ ജനോപകാര പദ്ധതികളുടെ ഭാഗമായി, പവിത്രേശ്വരം പഞ്ചായത്തിൽ കിഴക്കേ മാറനാട് സ്വദേശി യശോധരന്റെ ചികിത്സയ്ക്കായി 35,201 രൂപ, KPA -കൊല്ലം ജില്ലാ ട്രഷറർ ലിസ്സി അജിത് യാശോധരന് കൈമാറി.

വാർഡ് മെമ്പർ സച്ചു മോഹൻ, KPA കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്‌ തോമസ് വൈദ്യൻ, KPA ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജൻ, മുരളീധരൻ, രാകേഷ് പോൾ, KPA പവിത്രേശ്വരം പഞ്ചായത്ത് കമ്മിറ്റി അംഗം പ്രകാശ്, KPA മൈനാഗപ്പള്ളി പഞ്ചായത്ത് കമ്മറ്റി അംഗം ഷാജി തോമസ് വൈദ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പരമ്പരാഗത രാഷ്ട്രീയ ശൈലികളിൽ മാത്രം കേട്ടുപഴകിയ സമവാക്യങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് സ്വയം പര്യാപ്ത കേരളം എന്ന ലക്ഷ്യത്തിനായി പ്രവാസികളുടെ നേതൃത്വത്തിൽ രൂപീകൃതമായ കേരളാ പ്രവാസി അസോസിയേഷൻ (KPA) രാഷ്ട്രീയ പാർട്ടിക്ക് കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ അംഗീകാരം ലഭിച്ചിട്ട് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. സമസ്ത മേഖലകളിലും സമഗ്രമായ മാറ്റങ്ങളാണ് ലക്ഷ്യം. ആയിരം ഭവന പദ്ധതിയിലൂടെ വീടില്ലാത്തവർക്ക് വീട് വെച്ച് നൽകുക, കാരുണ്യത്തിന്റെ പൊതിച്ചോർ പദ്ധതിയിലൂടെ അനാഥാലയങ്ങളിലും, അഗതിമന്ദിരങ്ങളിലും, തെരുവോരങ്ങളിലും വസിക്കുന്നവർക്കു ഭക്ഷണം എത്തിക്കുക. അശരണർക്കായുള്ള ചികിത്സാസഹായ പദ്ധതി, നിർദ്ധനരായ രോഗികൾക്കായുള്ള സൗജന്യ മരുന്നു വിതരണം. തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളാ പ്രവാസി അസോസിയേഷന്റെ ഭാഗമായി കൊല്ലം ജില്ലയിൽ നടത്തിവരുന്നുവെന്നു KPA കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്‌ തോമസ് വൈദ്യൻ അറിയിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts