Tuesday, August 26, 2025

കോഴിക്കോട് 4 വയസുള്ള കുട്ടിയുടെ വിരലിന് പകരം നാവിൽ ശസ്ത്രക്രിയ; ഡോക്ടർക്ക് സസ്‌പെൻഷൻ.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഈ ദാരുണ സംഭവം ൪ വയസ്സുള്ള കുട്ടി നേരിടേണ്ടി വന്നത്. ചികിത്സാ പിഴവിൽ നടപടി സ്വീകരിച്ചു. നാലുവയസുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടറിനെ സസ്‌പെൻഡ് ചെയ്തു.

സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. അതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാലു വയസ്സുകാരിയ്ക്ക് ശസ്ത്രക്രിയ നടത്തിയത് നാവിലാണെന്ന് പരാതിയുമായി കുടുംബം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കതിരേയാണ് പരാതി. ഗുരുതര ചികിസ്താ പിഴവ് ആരോപിക്കപ്പെട്ട സംഭവം ഇതേ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ യുവതി നീതി തേടി അലയുമ്പോഴാണ്.

കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി. കുഞ്ഞിന്റെ കൈയിലെ ആറാം വിരൽ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞ ഡോക്ടർ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരൽ നീക്കം ചെയ്യുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts