Tuesday, August 26, 2025

സംസ്ഥാന ഇന്റർപോളി കലോത്സവത്തിൽ തുടർച്ചയായി രണ്ടാം തവണയും കിരീടം കരസ്ഥമാക്കി കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജ്.

കലയുടെ ലഹരി തീർത്ത് ശ്രീനാരായണ പോളിടെക്നിക് കോളേജ്. സംസ്ഥാന ഇന്റർപോളി കലോത്സവത്തിൽ തുടർച്ചയായി രണ്ടാം തവണയും കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജ് കിരീടം നിലനിർത്തി. പോളിടെക്നിക് കലോത്സവ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോയിൻ്റോടെയാണ് (297) നേട്ടം ആവർത്തിച്ചത്.

ശ്രീനാരായണ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥിനി ആസിയ നൗഷാദ് കലാതിലകം കരസ്ഥമാക്കി. കേരളത്തിലെ 118 പോളിടെക്നിക് കോളേജുകളിൽ നിന്നുള്ള 4000ത്തോളം പ്രതിഭകളാണ് നാലുദിവസം നടന്ന സംസ്ഥാന കലോത്സവത്തിൽ മാറ്റുരച്ചത്.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ ശ്രമഫലമാണ് കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിന്റെ വിജയം.

വ്യത്യസ്ഥവും നൂതനവുമായ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ശ്രദ്ധേയമാണ് കൊട്ടിയം ശ്രീനാരായണ പോളി കോളേജ്. ക്യാമ്പസുകളിൽ മാരക രാസ ലഹരികൾ പിടിമുറുക്കുമ്പോൾ കലയുടെയും കൃഷിയുടെയും ഇന്നവേഷന്റെയും വിജയ വാർത്തകളാണ് ഇവിടെ നിന്ന് വരുന്നത്. മികവിൻ്റെ പടവുകളാണ് തങ്ങളുടെ ലഹരിയെന്നാണ് ഇവിടുത്തെ വിദ്യാർത്ഥികളും അധ്യാപകരും പറയുന്നത്.

സംസ്ഥാന കൃഷിവകുപ്പിന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു. ഇൻഡസ്ട്രീസ് വകുപ്പിന്റെ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ അനുമതി കിട്ടിയ ഇവിടെ അതിൻ്റെ അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങളിലാണ്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts