കൊട്ടാരക്കര : പുത്തൂർ വെണ്ടാർ ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലെ കിണറ്റിൽ വീണ വീട്ടമ്മയെ ആണ് പുത്തൂർ എസ്.എച്ച്.ഒ ടി.ജെ ജയേഷ് രക്ഷിച്ചത്. കിണറ്റിൽ വീണ വിവരം ബന്ധുക്കൾ ഉടൻ തന്നെ പുത്തൂർ പോലീസ് സ്റ്റേഷനിലും ഫയർ ഫോഴ്സിലും വിവരമറിയിച്ച ശേഷം എസ്.എച്ച്.ഒ ജയേഷിന്റെ നേതൃത്വത്തിൽ പുത്തൂർ പോലിസ് സ്ഥലത്തെത്തുകയും ചെയ്തു.
കിണറ്റിൽ വീണ വീട്ടമ്മയ്ക്ക് ജീവൻ ഉണ്ടെന്ന് കണ്ട എസ്.എച്ച്.ഒ ജയേഷ് ഉടൻ തന്നെ മറ്റൊന്നും നോക്കാതെ കിണറ്റിൽ ഇറങ്ങുകയും ഫയർഫോഴ്സ് വരുന്നത് വരെ അവരെ വെള്ളത്തിൽ നിന്നും ഉയർത്തി പിടിച്ചു നിർത്തുകയും ചെയ്തു. ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയതിന് ശേഷം വീട്ടമ്മയെ കിണറ്റിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസിൽ ജോലി ലഭിക്കുന്നതിന് മുമ്പ് ജയേഷ് ഫയർ ഫോഴ്‌സിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. പുറ്റിങ്ങൽ വെടിക്കെട്ട് അപകടസമയത്ത് ജയേഷ് അവിടെയും രക്ഷാപ്രവർത്തനം നടത്തിയിരുന്നു. ഫയർഫോഴ്‌സിലെ പരിചയസമ്പത്തുള്ളത് കൊണ്ട് ഇത്തരത്തിലുള്ള പല സാഹചര്യങ്ങളിലും ജയേഷ് മറ്റൊന്നും നോക്കാതെ മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്നത് പതിവാണ്. പല സ്ഥലങ്ങളിലും മറ്റുള്ളവർ അറച്ച് നിൽക്കുമ്പോൾ ജയേഷ് ഒന്നും ചിന്തിക്കാതെ ഇറങ്ങി മനുഷ്യ ശരീരങ്ങൾ എടുക്കുന്നത് പലരും നേരിൽ കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ കേരളം പൊലീസിന് തന്നെ അഭിമാനമാണ്. എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശിയാണ് ടി.ജെ. ജയേഷ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080