Tuesday, August 26, 2025

കൊട്ടാരക്കര മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി;

ലോകവ്യാപാരക്കരാറുകള്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കാതെ നോക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പാലും പാലുല്പന്നങ്ങളും ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കര്‍ഷകരെ ബാധിക്കും. അത്തരം കരാറുകള്‍ക്കെതിരെ ജാഗ്രത വേണ്ടതിനൊപ്പം അവയെ മറികടക്കാനുള്ള സാങ്കേതികവിദ്യകളും ഉണ്ടാകണം. ഏത് സമയത്തും വീട്ടുപടിക്കല്‍ സേവനം എത്തിക്കാന്‍ കഴിയുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. ക്ഷീര കര്‍ഷകര്‍ക്ക് ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ സംവിധാനം സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊട്ടാരക്കര ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റ് കുഴിമതിക്കാട് മൃഗാശുപത്രി കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. വൈകിട്ട് നാലു മുതല്‍ രാത്രി 12 വരെയാണ് ഈ യൂണിറ്റുകളുടെ പ്രവര്‍ത്തനം. ഒരു യൂണിറ്റില്‍ ഒരു വെറ്ററിനറി സര്‍ജനും ഒരു ഡ്രൈവര്‍ അറ്റന്‍ഡറുമാണ് ഉണ്ടാവുക. 1962 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ വാഹനം കര്‍ഷകരുടെ വീട്ടുമുറ്റത്തെത്തും. സേവനത്തിനുള്ള ഫീസ് ക്യൂ.ആര്‍ കോഡ് വഴി അടയ്ക്കാം.

കൊട്ടാരക്കര ബ്ലോക്കില്‍ എഴുകോണ്‍, കരീപ്ര, തേവലപ്പുറം, വെളിയം, പൂയപ്പള്ളി പഞ്ചായത്തുകളിലും ചിറ്റുമല ബ്ലോക്കില്‍ മണ്‍ട്രോത്തുരുത്ത്, ഈസ്റ്റ് കല്ലട, പെരിനാട,് പേരയം, കുണ്ടറ, പനയം, തൃക്കരുവ എന്നീ പഞ്ചായത്തുകളിലും സേവനം ലഭ്യമാകും. കന്നുകാലികള്‍, ആടുകള്‍ അരുമ മൃഗങ്ങള്‍ എന്നിവയുടെ രോഗ ചികിത്സയ്ക്ക് മൊബൈല്‍ യൂണിറ്റ് സഹായകമാകും.

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് അധ്യക്ഷനായി. ‘കാലി വളര്‍ത്തല്‍ കാലത്തിനൊത്ത്’ വിഷയത്തില്‍ കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് പരിശീലനകേന്ദ്രം സംഘടിപ്പിച്ച സെമിനാര്‍ പവിത്രേശ്വരം വെറ്ററിനറി സര്‍ജന്‍ ഡോ. ടി. അഭിലാഷ് നയിച്ചു.

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ ഷൈന്‍ കുമാര്‍, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് എസ് എസ് സുവിധ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മിനി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം ലീലാമ്മ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജനി ഭദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം ശിവപ്രസാദ്, ദിവ്യാ സജിത്ത്, ഗീതാ ജോര്‍ജ്, വത്സമ്മ തോമസ്, മിനി അനില്‍, ഷീബ പി ബേബി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എല്‍ വി റാണി, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ഡോ. എസ് ദീപ്തി, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.കെ.ജി പ്രദീപ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ജി. രമ ഉണ്ണിത്താന്‍, വെറ്ററിനറി സര്‍ജന്‍ ഡോ. ഷാക്കിറമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts