Tuesday, August 26, 2025

പുരസ്‌കാര നിറവിൽ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജ്.

കൊട്ടിയം : സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ 2023 വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡ് കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജ് കരസ്ഥമാക്കി. മികച്ച കലാലയ കർഷക വിദ്യാർഥിക്കുള്ള അവാർഡും ഈ കോളേജിലെ തന്നെ മൂന്നാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർഥി എ.ആദിത്യന് ലഭിച്ചു.

നൂതന സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ മികച്ച കാർഷിക പ്രവർത്തനങ്ങളോടൊപ്പം കർഷകർക്ക് ഉപകാരപ്രദമായ നിരവധി സാങ്കേതികവിദ്യകളും വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഓപ്പൺ പ്രിസിഷൻ ഫാമിംഗ്, ഫലവൃക്ഷത്തോട്ടം, മഴ മറ കൃഷി, വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത വെർട്ടിക്കൽ ഗാർഡൻ, റൂഫ് ടോപ്പ് കൾട്ടിവേഷൻ, ന്യൂട്രിയന്റ് സ്റ്റിക്ക് കൃഷി, മണ്ണിര കമ്പോസ്റ്റ് എന്നിവയും മാലിന്യ നിർമ്മാ
ർജനത്തിനു വേണ്ടി തുമ്പൂർ മൊഴി കമ്പോസ്റ്റും, ബയോഗ്യാസ് പ്ലാന്റ്റും, കിണർ റീചാർജ് യൂണിറ്റും , കോളേജിൽ പ്രവർത്തിച്ചുവരുന്നു.

സംസ്ഥാനത്തെ ആദ്യ ഹരിത ക്യാമ്പസ് പോളിടെക്നിക് ആയി നവകേരള മിഷൻ ശ്രീ നാരായണ പോളിടെക്നിക് കോളേജിനെ അടുത്തിടെ പ്രഖ്യാപിക്കുകയുണ്ടായി.

എസ്. എൻ. പോളി അഗ്രിടെക് ഇന്നോവേഷൻ എന്ന പേരിൽ സംസ്ഥാനത്തെ ആദ്യത്തെ ക്യാമ്പസ് കൃഷി കൂട്ടം വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പങ്കാളിത്തത്തോടെ പ്രവർത്തിച്ചുവരുന്നു. കാർഷിക മേഖലയിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ ചെയ്യുന്നതിനോടൊപ്പം കർഷകർക്ക് ആവശ്യമായ നൂതന കൃഷി രീതികൾ വിദ്യാർത്ഥികൾ ഏറ്റെടുത്ത് ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾക്ക് പഠനത്തിനോടൊപ്പം വരുമാനം കൂടി ലഭിക്കുന്നുണ്ട്. ഡ്രിപ് ഇറിഗേഷൻ, മൈക്രോ ഇറിഗേ ഷൻ, ഓപ്പൺ പ്രിസി ഷൻ ഫാമിംഗ്, വെർട്ടിക്കൽ ഗാർഡൻ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ ഏറ്റെടുത്തു നടത്തിവരുന്നു.

നേച്ചർ ആൻഡ് അഗ്രികൾച്ചർ ക്ലബ്, NCC, NSS എന്നിവയുടെ നേതൃത്വത്തിലാണ് വിവിധങ്ങളായിട്ടുള്ള പ്രവർത്തനങ്ങൾ. കോളജ് പ്രിൻസിപ്പൽ സന്ദീപ് വി, നേച്ചർ ആൻഡ് അഗ്രി കൾചർ ക്ലബ്‌ കോർഡിനേറ്റർ അനീഷ് എസ്, സനൽകുമാർ എസ്, അരുൺ കുമാർ എ, രാഹുൽ എസ്, വിനോദ് കുമാർ വി.എം, സീമ എസ്.എസ്, ഷൈനി എൻ, രക്നാസ് ശങ്കർ, തുളസിധരൻ ഡി, ബിനുരാജ് എൻ.വി, ഷീബ വി.ആർ, പ്രിൻസി പ്രസാദ്, റോയ് പാൽ, അലെൻ വി, അക്ഷയ് ജി, ആസിയ നൗഷാദ്, ആരിഷ് കൃഷ്ണ, ഹരി പ്രസാദ്, മീനാക്ഷി, ആതിര, ജാഫർ, തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ചിങ്ങം ഒന്നിന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി അവാർഡ് സമ്മാനിക്കുന്നതാണ്. 50000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts