Sunday, March 1, 2026

മാസ്റ്റേഴ്സ് ഗെയിം സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കരസ്ഥമാക്കി കൊല്ലത്തിന്റെ അഭിമാന താരങ്ങൾ

തിരുവനന്തപുരത്ത് വച്ച് നടന്ന ഏഴാമത് കേരളാ മാസ്റ്റേഴ്സ് ഗെയിം സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് ശരീരഭാരത്തിൻ്റ അഞ്ചര മടങ്ങ് മുകളിൽ ഉയർത്തി മെഡൽ നേടി കൊല്ലത്തിൻ്റെ അഭിമാനതാരങ്ങൾ

കൊല്ലം മേവറം സ്വദേശി എൻ. നിസസാർ 74 കിലോ വിഭാഗത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി, കൊല്ലം തട്ടാമല സ്വദേശി അശ്വനി സൂരജ് 76 കിലോ വനിതകളുടെ വിഭാഗത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി. ഇരവിപുരം സ്വദേശി അനീഷ്. എം.ആർ (കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൽ സിവിൽ എക്സൈസ് ഓഫീസർ) 59 കിലോ വിഭാഗത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കി. തട്ടാമല സ്വദേശി ലിനു 74 കിലോ വിഭാഗത്തിൽ 345 കിലോ ഉയർത്തി വെള്ളിമെഡൽ കരസ്ഥമാക്കി.

സംസ്ഥാന ചാമ്പ്യനും തട്ടാമല കെ.എസ്. ജിംനേഷ്യത്തിലെ പരിശീലകനും ആയ ജോതിഷ് ഷിബുവിന്റേയും ദേശീയ താരവും പരിശീലകനും ആയ വേണു മാധവൻ്റെയും ശിക്ഷണത്തിൽ ആണ് പരിശീലനം നൽകുന്നത്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts