Sunday, June 15, 2025

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന കൊല്ലം ഈസ്റ്റ് എസ്ഐ ഷാജഹാൻ പോകുന്നത് വീട്ടിലേക്കല്ല.. 2025 കി.മീ. സൈക്കിൾ യാത്രയിലേക്കാണ്

കൊല്ലം : 31 വർഷത്തെ പോലീസ് ജീവിതത്തിൽ നിന്ന് എസ്ഐ ഷാജഹാൻ ശനിയാഴ്ച വിരമിക്കും. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി വീട്ടിലേക്കല്ല അദ്ദേഹം പോകുന്നത്. തന്റെ പ്രിയപ്പെട്ട സൈക്കിളുമായി കേരളത്തിലുടനീളം 2025 കിലോമീറ്റർ ദൂരം താണ്ടിയുള്ള ലഹരിബോധവൽക്കരണ യാത്രയിലേക്കാണ്. ശനിയാഴ്ച ഉച്ചയ്ക്ക് തുടങ്ങുന്ന യാത്ര 14 ജില്ലകളിലും പര്യടനം നടത്തി ജൂൺ 25 ന് കൊല്ലത്ത് സമാപിക്കും.

2019-ൽ കൊല്ലത്തുനിന്ന് കാസർകോടുവരെയും തിരികെ തിരുവനന്തപുരം വഴി കൊല്ലംവരെയും 1,700 കിലോമീറ്റർ ദൂരം 14 ജില്ലകളിലൂടെ ‘ഹെൽമെറ്റ് ധരിക്കൂ. സീറ്റ് ബെൽറ്റ് ഇടൂ’ എന്ന സന്ദേശവുമായി സൈക്കിളിൽ ബോധവത്കരണയാത്ര നടത്തിയിരുന്നു. ജീവൻരക്ഷായാത്ര എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെയും കേരള പോലീസ് അസോസിയേഷനുകളുടെയും ജീവകാരുണ്യ പ്രവർത്തന സംഘടനകളുടെയും സഹകരണത്തോടെയായിരുന്നു അന്നത്തെ യാത്ര. ജോലിചെയ്തിരുന്ന പോലീസ് സ്റ്റേഷനുകളിലേക്കും തിരികെ വീട്ടിലേക്കും സൈക്കിളിലായിരുന്നു ഷാജഹാന്റെ യാത്ര. “വിരമിച്ചശേഷം കുടുംബത്തോടൊപ്പം സ്വസ്ഥജീവിതം നയിക്കുക എന്നതിലുപരിയായി എസ്ഐ ഷാജഹാൻ നാടിനുവേണ്ടി അതേദിവസം തന്നെ സമൂഹത്തിലേക്കിറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ഷാജഹാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

31-ന് ഉച്ചയ്ക്ക് 12-ന് മന്ത്രി ജെ. ചിഞ്ചുറാണി സൈക്കിൾ യാത്ര ഫ്ലാഗ്ഓഫ് ചെയ്യും. എം.പി, എംഎൽഎ മാരായ എൻ.കെ. പ്രേമചന്ദ്രൻ, എം. മുകേഷ്, എം. നൗഷാദ്, ജില്ലാ പോലീസ് കമ്മിഷണർ കിരൺ നാരായണൻ തുടങ്ങിയവർ സൈക്കിൾ യാത്രയ്ക്ക് വിശിഷ്ടാതിഥികളാകും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts