Tuesday, August 26, 2025

കൊല്ലം പടിഞ്ഞാറേ കല്ലട കിടപ്രത്ത് മദ്യലഹരിയിൽ 19 കാരൻ 45 കാരനെ വെട്ടിക്കൊന്നു.

കല്ലട : കിടപ്രം പുതുവയലിൽ സുരേഷ് (45) ആണ് മരിച്ചത്. ഇയാളെ വെട്ടിയ അമ്പാടി എന്ന ബണ്ടിചോറിനെ (19) സമീപ പുരയിടത്തിൽ ഒളിച്ചിരിക്കുന്നതിനിടെ പൊലീസ് പിടികൂടി. സമീപത്തെ കല്ലുംമൂട്ടിൽ ക്ഷേത്രത്തിലെ ഉൽസവ സ്ഥലത്ത് അമ്പാടി മദ്യലഹരിയിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. സുരേഷും മറ്റും ചേർന്ന് അമ്പാടിയെ അവിടെ നിന്നും പറഞ്ഞുവിട്ടു എങ്കിലും ഇയ്യാൾ പിന്നീട് റെയിൽ പാളത്തിൽ കയറി ആത്മഹത്യാഭീഷണിമുഴക്കി കിടന്നതായി പറയുന്നു. അവിടെ നിന്നും സുരേഷും മറ്റുചിലരും ചേർന്ന് പിടിച്ച് ഇയാളെ വീട്ടിൽ കൊണ്ടാക്കി.

വീടിനകത്തു കയറിയ അമ്പാടി തെങ്ങുകയറ്റ ജോലിക്ക് കൊണ്ടുപോകുന്ന കത്താളുമായി ഇറങ്ങി അത് സ്വന്തം കഴുത്തിൽ വച്ചും ആത്മഹത്യാ ഭീഷണി മുഴക്കി. ഇതു ചെറുക്കാൻ ശ്രമിച്ച സുരേഷിനു നേരേ ആഞ്ഞുവെട്ടുകയായിരുന്നു. വെട്ടേറ്റ് സുരേഷ് വീണതോടെ ഇയാൾ സ്ഥലത്തു നിന്നും കടന്നു. സുരേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നിരവധി മോഷണ അക്രമകേസുകളിൽ പ്രതിയാണ് അമ്പാടിഎന്ന പ്രദേശവാസികൾ പറയുന്നു. കിഴക്കേ കല്ലട പൊലീസ് കേസ് എടുത്തു. സുരേഷ് ബാബുവിന്റെ മൃതുദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts