ഡിസംബർ 22, 23, 24 തിയതികളിൽ 229.80 കോടി രൂപയുടെ മദ്യം വിറ്റതിൽ
68.48 ലക്ഷം രൂപയുടെ മദ്യവും ആശ്രാമത്തെ ഔട്ലെറ്റിൽ നിന്നാണ് വിറ്റത്.
ക്രിസ്തുമസിന് കേരളത്തിൽ റെക്കോഡ് മദ്യവിൽപന. 229.80 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 22, 23, 24 തിയതികളിൽ സംസ്ഥാനത്ത് വിൽപ്പന നടത്തിയത്. 215.49 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ വിൽപ്പന നടത്തിയിരുന്നത്. ഇക്കൊല്ലം ക്രിസ്ത്മസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം കേരളത്തിൽ വിറ്റത് 90.02 കോടി രൂപയുടെ മദ്യമാണ്. മദ്യ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത് റം ആണ്. വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത് കൊല്ലം ആശ്രാമത്തെ ബവ്റിജസ് ഔട്ലെറ്റും. 68.48 ലക്ഷം രൂപയുടെ മദ്യമാണ് ആശ്രാമത്തെ ഔട്ലെറ്റിൽ വിറ്റത്.
Kundara MEDIA (കുണ്ടറ മീഡിയ)
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യൂ..!!