Sunday, March 1, 2026

കൊല്ലം ഫ്ലവർ ഷോ ഇന്നുമുതൽ (20.12.2025)

കൊല്ലം: ആശ്രാമം മൈതാനത്ത് കൊല്ലം ഫ്ലവർ ഷോ ഇന്നു മുതൽ ജനുവരി 4 വരെ നടക്കും. പുഷ്പോത്സവം. സിലേഷ്യ, സാൽവിയ, സീനിയ ആസ്റ്റർ ഡാലിയ, ആന്തൂ റിയം, ഓർക്കിഡ്, ബോഗെയ്ൻവില്ല തുടങ്ങി രണ്ടായിരത്തിലധികം റോസാപ്പൂക്കൾ ഉൾപ്പെടെ മേളയിലുണ്ട്.

15,000 ചതുരശ്രഅടി വിസ്തീർണത്തിലാണ് സജ്ജീകരണം. പുഷ്പങ്ങൾ കൊണ്ടുള്ള രൂപങ്ങൾ, സെൽഫി സ്പോട്ടുകൾ, ഫ്ലോട്ടിംഗ് ഗാർഡൻ, വാട്ടർ ഫൗണ്ടനുകൾ, വിദേശയിനം പാമ്പുകൾ, പക്ഷി മൃഗാദികൾ, ഭക്ഷ്യമേള, കാർഷിക ഉത്പന്ന പ്രദർശനം എന്നിവയുമുണ്ട്. വൈകുന്നേരങ്ങളിൽ സാംസ്കാരിക കലാപരിപാടികളും നടക്കും.

ഇന്നു വൈകിട്ട് 6 മണിക്ക് മന്ത്രി കെ.എ. ബാലഗോപാൽ ഫ്ലവർ ഷോ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. ചിഞ്ചുറാണി പ്രദർശന നഗരി ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്ര ൻ എം.പി, എം.നൗഷാദ്, എം.എൽ.എ, എ.കെ. ഹഫീസ്, എക്സ്.ഏണസ്റ്റ്, എ സ്.ഗോപകുമാർ, ബിന്ദുകൃഷ്ണ, കുരുവിള ജോസഫ് എന്നിവർ സംസാരിക്കും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts