Tuesday, August 26, 2025

കൊല്ലം ഫ്ലവർ ഷോ 2024 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കൊല്ലം ജില്ലാ കളക്ടർ എൻ. ദേവിദാസ് ഐ.എ.എസ് നിർവഹിച്ചു.

കൊല്ലം ഫ്ലവർ ഷോ 2024 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കൊല്ലം ജില്ലാ കളക്ടർ എൻ. ദേവിദാസ് ഐ.എ.എസ് നിർവഹിച്ചു.

കൊല്ലം റോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 20 മുതൽ ജനുവരി 5 വരെ കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുന്ന പുഷ്പ, ഫല, സസ്യ പ്രദർശനത്തിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം കൊല്ലം ജില്ലാ കളക്ടർ എൻ ദേവീദാസ് നിർവഹിച്ചു.

ചടങ്ങിൽ ആഘോഷ കമ്മിറ്റിയുടെ ചെയർമാൻ എക്സ് ഏണസ്റ്റ് അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ എം.എം. ആസാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, ആഘോഷ കമ്മിറ്റി വർക്കിംഗ് ചെയർമാൻ ആർ. പ്രകാശൻ പിള്ള, പ്രൊഫസർ ജി. മോഹൻദാസ്, റോസ് സൊസൈറ്റി പ്രസിഡന്റ് പട്ടത്തുവിള വിനോദ്, എൻ.സതീഷ് കുമാർ, എൻ. ബിനോജ്, ഷിബു റാവുത്തർ, ടി.ജി.സുഭാഷ്,  ബോഡി ബിൽഡിംഗ്‌ മിസ്റ്റർ വേൾഡ് സുരേഷ് കുമാർ, മുത്തോടം അജിത്ത് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖർ പങ്കെടുത്തു. തുടർന്ന് പ്രശസ്ത ഗായകരുടെ സംഗീതവിരുന്നും നാടൻപാട്ടും അരങ്ങേറി.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts