Tuesday, August 26, 2025

കൊല്ലം ഫ്ലവർ ഷോ 2024 സ്വാഗതസംഘം രൂപീകരണയോഗം നടന്നു.

കൊല്ലം ഫ്ലവർ ഷോ 2024 സ്വാഗതസംഘം രൂപീകരണയോഗം ആശ്രാമം ജാജിസ് ക്യു കഫെയിൽ നടന്നു. ഇരവിപുരം എംഎൽഎ എം നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു

കൊല്ലം റോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 20 മുതൽ ജനുവരി 5 വരെ  കൊല്ലം ആശ്രാമം മൈതാനത്ത് നടത്തുന്ന കൊല്ലം ഫ്ലവർ ഷോ 2024 ന്റെ സ്വാഗതസംഘം ആശ്രാമം ജാജിസ് ക്യൂ കഫെയിൽ നടക്കുകയുണ്ടായി.

അലങ്കാര ചെടികൾ, വർണ്ണാഭമായ മത്സ്യങ്ങൾ, നാടൻ ചെടികൾ, മലക്കറി ത്തോട്ടം, പഴവർഗത്തോട്ടം, ഔഷധത്തോട്ടം, വിദേശത്തു നിന്നുള്ള ബോൺസായി, 25 അടിയോളം പൊക്കമുള്ള വിവിധയിനം മനോഹരങ്ങളായ അമ്പതോളം ഫൈക്കസ് ബോൺസായികൾ, ഡെൺഡ്രോബിയം, കറ്റിലിയ, ഒൺസീഡിയം, ഡാൻസിംഗ് ഗേൾ തുടങ്ങിയ ഓർക്കിഡുകൾ, നൂറോളം വിവിധ വർണ്ണത്തിലുള്ള ബോഗയിൻ വില്ലകൾ, വിത്തുകളും വളങ്ങളും വിൽക്കുന്ന സ്റ്റാളുകൾ, എന്നും രാത്രിയിൽ കലാപരിപാടികൾ, ദിവസവും നറുക്കെടുപ്പിലൂടെ മൂന്നു മണിക്കൂർ കൂടുമ്പോൾ സമ്മാനങ്ങൾ, തുടങ്ങി നല്ല രീതിയിൽ ഒരു ഷോ നടത്തുന്നതിനായി 150 ഓളം അംഗങ്ങളുള്ള  ഒരു സ്വാഗതസംഘം കമ്മിറ്റി രൂപീകരിക്കുകയുണ്ടായി.

യോഗം ഇരവിപുരം എംഎൽഎ എം നൗഷാദ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. റോസ് സൊസൈറ്റി പ്രസിഡന്റ് പട്ടത്തുവിള വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എം.എം. ആസാദ് സ്വാഗതവും നേതാജി ബി.രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ആർ. പ്രകാശൻ പിള്ള, എസ്. സുവർണ്ണകുമാർ, ചെറുകിട വ്യവസായ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എന്നിവർ ആശംസ പ്രസംഗം നടത്തി.

സ്വാഗതസംഘം മുഖ്യ രക്ഷാധികാരികളായി കൊല്ലത്തെ മന്ത്രിമാർ എംപിമാർ, മേയർ, എന്നിവരെയും രക്ഷാധികാരികളായി കൊല്ലം ജില്ലയിലെ എംഎൽഎമാരെയും പ്രമുഖ സംഘടനകളെ പ്രതിനിധീകരിച്ചുള്ള പ്രതിനിധികൾ  വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. സ്വാഗതസംഘം ചെയർമാനായി എക്സ്. ഏണസ്റ്റ്, ജനറൽ സെക്രട്ടറി കൺവീനർ എം എം ആസാദ്, ട്രഷറർ എൻ ബിനോജ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts