Saturday, October 11, 2025

കൊല്ലം ജില്ലാ പഞ്ചായത്ത് മെഗാ തൊഴില്‍ മേള; തൊഴിലന്വേഷകര്‍ക്ക് അവസരമൊരുക്കി കണക്ട് 2K25

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്കായി എസ്.എന്‍ വിമന്‍സ് കോളേജില്‍ ജില്ലാതല മെഗാ തൊഴില്‍മേള ‘കണക്ട് 2K25’ സംഘടിപ്പിച്ചു.

വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒരുക്കിയ മളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ നിര്‍വഹിച്ചു.

ഓരോ വ്യക്തിയുടെയും കഴിവിനനുസൃതമായ തൊഴില്‍ തേടുന്ന ഒരു സമൂഹമായി മാറേണ്ട ആവശ്യകതയെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ വിവിധ തൊഴില്‍ മേളകളും നൈപുണ്യ പരിശീലന പദ്ധതികളും സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തുല്യത പരീക്ഷ – ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലൂടെ വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുന്നതിന് സമാനമായി തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ എത്തിക്കുകയാണ് ജില്ലാ പഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തൊഴില്‍ മേളയുടെ ലക്ഷ്യം.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി കെ സയൂജ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ അനില്‍ എസ് കല്ലേലിഭാഗം, എസ് എന്‍ വിമന്‍സ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. എസ് ജിഷ, എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ഡി ദേവിപ്രിയ, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ സോന ജി കൃഷ്ണന്‍, ഡോ. എസ് ദിവ്യ, എസ് എന്‍ വിമന്‍സ് കോളേജ് പ്ലേസ്മെന്റ് സെല്‍ ഡോ. പി പി രേഷ്മ, അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ അനീസ എന്നിവര്‍ സംസാരിച്ചു. മയ്യനാട് സി.ഡി.എസ് അധ്യക്ഷ ശ്രീലത, കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ രതീഷ് കുമാര്‍, കെ ഡിസ്‌ക് ഡി.പി.എം സനല്‍ കുമാര്‍, ഡി.ഡി.യു.ജി.കെ.വൈ ഡിപിഎം അരുണ്‍ രാജ് എന്നിവരും സന്നിഹിതരായി.

എസ് എന്‍ വിമന്‍സ് കോളേജിന്റെ ലൈബ്രറി ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ളോര്‍ മുതല്‍ രണ്ടാംനില വരെ രജിസ്ട്രേഷന്‍ കാന്‍ഡിഡേറ്റ്, അഭിമുഖം എന്നിവയ്ക്ക് സജ്ജീക്കരിച്ചു. 55 കമ്പനികളില്‍ വിവിധ മേഖലകളിലായി ജോലി സാധ്യത ലഭ്യമാക്കിയ തൊഴില്‍ മേളയില്‍ കുടുംബശ്രീ ഡി ഡി യു ജി കെ വൈ പദ്ധതിയുടെ സൗജന്യ പരിശീലന തൊഴില്‍ദായക മൊബിലൈസേഷന്‍ കൗണ്ടറും സജ്ജീകരിച്ചിരുന്നു. 960 ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തില്‍ പങ്കെടുത്തു. 373 പേര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പെട്ടു. 181 പേരെ വിവിധ കമ്പനികള്‍ ജോലിക്ക് തിരഞ്ഞെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts