മാലിന്യമുക്ത പദവിയുടെ തിളക്കത്തിൽ കൊല്ലം ജില്ല. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന പ്രഖ്യാപനം നടത്തിയത് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. സി. കേശവൻ സ്മാരക ടൗൺ ഹാളിൽ നിർവഹിച്ചു. സംസ്ഥാനത്തെ ആദ്യ സമ്പൂർണ ബയോ മൈനിങ് പദ്ധതിയിലൂടെ കുരീപ്പുഴ ചണ്ടിഡിപ്പോയിലെ മാലിന്യങ്ങൾ നീക്കി മാലിന്യനിർമാർജനത്തിൽ മികച്ച മാതൃകയാണ് ജില്ല സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു.
കാലങ്ങളായി നിലനിന്നിരുന്ന വലിച്ചെറിയൽ സംസ്‌കാരത്തിനാണ് ഹരിതകർമസേന പ്രവർത്തനങ്ങളിലൂടെ മാറ്റംവന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിലൂടെയും ജനകീയ ഇടപെടലുകൾ വഴിയുമാണ് ലക്ഷ്യം സാക്ഷാത്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
എം. നൗഷാദ് എം.എൽ.എ അധ്യക്ഷനായി. എൻ.കെ പ്രേമചന്ദ്രൻ എം.പി, എം. മുകേഷ് എം.എൽ.എ, മേയർ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപൻ, ജില്ലാ കലക്ടർ എൻ. ദേവിദാസ്, ഡെപ്യൂട്ടി മേയർ എസ്.ജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ എസ്. സുബോധ്, നവകേരള കർമപദ്ധതി ജില്ലാ കോർഡിനേറ്റർ എസ്. ഐസക്, തദ്ദേശസ്ഥാപന അധ്യക്ഷർ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080