Sunday, March 1, 2026

കൊല്ലത്ത് ക്ലിന്റ് സ്മാരക ബാല ചിത്രരചന മത്സരം 2026 ജനുവരി 10ന്

കൊല്ലം : ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക ജില്ല ബാല ചിത്രരചന മത്സരം ജനുവരി 10ന് രാവിലെ ഒമ്പത് മുതൽ ആശ്രാമം ശ്രീനാരായണഗുരു സാംസ്‌ക്കാരിക സമുച്ചയത്തിൽ നടത്തും. എൽ.പി, യു പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം.

ഭിന്നശേഷി വിഭാഗത്തിൽ കാഴ്ചശക്തി കുറവുള്ളവർ, സംസാരവും കേൾവികുറവും നേരിടുന്നവർ എന്നിങ്ങനെ തിരിച്ചായിരിക്കും മത്സരം. ഭിന്നശേഷി വിഭാഗക്കാർക്ക് ജില്ലാതലത്തിൽ മാത്രമാണ് മത്സരം. ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജലഛായം, എണ്ണഛായം, പെൻസിൽ ഡ്രായിംഗ് എന്നിവ ഉപയോഗിക്കാം. സ്‌കൂൾ ഐ.ഡി. കാർഡുകൾ സഹിതം എത്തണം. രാവിലെ 8.30 നാണ് രജിസ്‌ട്രേഷൻ.

വിജയികൾക്ക് സർട്ടിഫിക്കറ്റും, മെമന്റോയും മെഡലും വിതരണം ചെയ്യും. ജില്ലാതല മത്സരത്തിലെ വിജയികൾക്ക് ജനുവരി 24ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം.

ഫോൺ: 9747402111, 9895345389, 9447719520.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts