Tuesday, August 26, 2025

കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ കീഴ്‌ശാന്തി സഞ്ജീവ്കുമാർ (25) വാഹനാപകടത്തിൽ മരണപ്പെട്ടു.

കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ കീഴ്‌ശാന്തി സഞ്ജീവ്കുമാർ (25) വാഹനാപകടത്തിൽ മരണപ്പെട്ടു.

ഇന്നലെ (30.10.2024) ഉച്ചയ്ക്ക് 12 30 ന് കൊല്ലം ടൗൺ അതിർത്തിയിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. കൊല്ലം ചന്ദനത്തോപ്പ് ചാത്തിനാകുളം കലവറത്താഴത്തിൽ സനൽ കുമാർ ഷീജ ദമ്പതികളുടെ മകനാണ് സഞ്ജീവ് കുമാർ.

ടൗൺ അതീർത്തിക്ക് സമീപത്ത് സഞ്ജീവ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ പുറകിൽ നിന്നും വന്ന ലോറി സഞ്ജീവ്കുമാർ സഞ്ചരിച്ച ബൈക്കിൽ ലോറിയുടെ സൈഡ്‌ തട്ടുന്നത് സി സി ടി വി ദൃശ്യത്തിൽ നിന്നും വ്യക്തമാണ്.. സജീവ്കുമാർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ അടിയിലേക്ക് നിരങ്ങി പോവുകയും സഞ്ജീവിന്റെ തലയിലൂടെയാണ് വാഹനം കയറി ഇറങ്ങുകയും ആയിരുന്നു. സംഭവസ്ഥലത്ത് തന്നെ സഞ്ജീവ്കുമാർ മരണപ്പെട്ടു. ഉടൻ തന്നെ പോലീസ് എത്തി ജില്ലാ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും മ്യതശരീരം മാറ്റി.

സംസ്കാരച്ചടങ്ങുകൾ ഇന്ന് (31.10.2024) ഉച്ചക്ക് ശേഷം 12:15ന് കൊല്ലം ചന്ദനത്തോപ്പ് ചാത്തനാംകുളത്തുള്ള വസതിയിൽ (കലവത്താഴത്തിൽ) വച്ച് നടക്കും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts