Monday, June 16, 2025

കൊച്ചുവേളി- ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് ഇന്നുമുതൽ;

ബെംഗളൂരു : വിഷു, വേനലവധി പ്രമാണിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. കൊച്ചുവേളി-ബെംഗളൂരു സർ എം. വിശ്വേശ്വരായ ടെർമിനൽ (06083/06084) വീക്ക്ലി ട്രെയിനാണ് സർവീസ് നടത്തുക.

ഏപ്രിൽ 9 മുതൽ മുതൽ മേയ് 28 വരെ ആഴ്ചയിലൊരിക്കൽ ആണ് സർവീസ് നടത്തുക. ആകെ എട്ട് സർവീസുകളുണ്ടാകും. കൊച്ചുവേളി-സർ എം. വിശ്വേശ്വരായ ടെർമിനൽ വീക്ക്ലി ട്രെയിൻ (06083) : എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 6.5-ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55-ന് ബെംഗളൂരുവിലെത്തും.

സർ എം. വിശ്വേശ്വരായ ടെർമിനൽ-കൊച്ചുവേളി വീക്ക്ലി ട്രെയിൻ (06084) : എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 12.45-ന് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും.

സ്റ്റോപ്പുകൾ: കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, പൊഡനുർ, തിരുപ്പൂർ, ഈറോഡ്, സേലം, ബംഗാരപ്പേട്ട്,

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക 👇
+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts