യാത്രക്കാരെ ദുരിതത്തിലാക്കി കൊച്ചി-ഡൽഹി എയർ ഏഷ്യാ വിമാനം.
കൊച്ചി 27-12-2022: നെടുമ്പാശ്ശേരിയിൽ നിന്നും ഇന്ന് രാവിലെ 8.35 ന് പുറപ്പെടേണ്ട കൊച്ചി-ഡൽഹി എയർ ഏഷ്യാ വിമാനമാണ് യാത്രക്കാരെ ദുരിതത്തിലാക്കി പുറപ്പെടാൻ താമസിച്ചത്. രാവിലെ 8.35 ന് പുറപ്പെടാൻ കഴിയാതെ വന്നപ്പോൾ അധികൃതർ 9.15 ന് പോകുമെന്ന് പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് വിമാനം പുറപ്പെട്ടില്ല.
പിന്നീട് 10.30 ന് പുറപ്പെടുമെന്നു പറഞ്ഞിട്ടും പുറപ്പെട്ടില്ല അതിനുശേഷം 12.15 ന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും അപ്പഴും പുറപ്പെട്ടില്ല. ഉച്ചയ്ക്ക് 1.30 ആയിട്ടും ഫ്ലൈറ്റ് പുറപ്പെട്ടിട്ടില്ല എന്നാണ് ഇതേ വിമാനത്തിൽ ഡൽഹിക്ക് പോകേണ്ട വൈക്കം സ്വദേശിയായ രൂപേഷ് കുണ്ടറ മീഡിയയെ അറിയിച്ചത്. വിമാനം താമസിക്കാനുള്ള കാരണം അധികൃതർ വ്യക്തമാക്കിയിട്ടുമില്ല. 5 മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
Kundara MEDIA (കുണ്ടറ മീഡിയ)
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യൂ..!!