Saturday, October 11, 2025

കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വികസന സദസ്സും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

കുണ്ടറ : കേരളത്തിൽ 62 ലക്ഷം പേർക്കാണ് സാമൂഹ്യക്ഷേമ പെൻഷൻ ലഭ്യമാക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. കൊറ്റങ്കര പഞ്ചായത്തിലെ വികസന സദസ്സും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും കരിക്കോട് ആധുനിക മത്സ്യ മാർക്കറ്റ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന കൊല്ലം- ചെങ്കോട്ട റോഡിന്റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ച കേന്ദ്ര ഗതാഗത മന്ത്രിയുമായി നടത്തിയിട്ടുണ്ട്. ജില്ലയെ ഐ ടി കോറിഡോറായി മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നു. കുരീപ്പുഴയിൽ ഏഴ് ഏക്കറിൽ ഐ.ടി പാർക്ക് വരും. ചിന്നക്കട ബസ് സ്റ്റാന്റിനോട് ചേർന്ന് പുള്ളികടയിൽ ഐ.ടി പാർക്കിനോടൊപ്പം വർക്ക് നിയർ ഹോമും സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വിനിതകുമാരി അധ്യക്ഷയായി. ലൈഫ് ഭവന പദ്ധതി പ്രകാരം 444 വീടുകൾ നിർമിച്ചു നൽകി. 137 ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കി. 5000 മെൻസ്ട്രൽ കപ്പുകൾ പഞ്ചായത്തിലെ പെൺകുട്ടികൾക്ക് വിതരണം ചെയ്തു. പഞ്ചായത്തിലെ എല്ലാ എൽ പി സ്കൂളുകളിലും പ്രഭാതഭക്ഷണ പരിപാടി അഞ്ചു വർഷമായി വിജയകരമായി നടപ്പാക്കുന്നു. പഠനമുറി നിർമ്മിച്ചു നൽകൽ, എസ് സി വനിതകൾക്ക് സ്വയം തൊഴിൽ ലഭ്യമാക്കുന്നത്തിൻ്റെ ഭാഗമായി സൗജന്യ ചെണ്ടമേള പരിശീലനം, ചെണ്ട വാങ്ങി നൽകൽ, വീടിന്റെ അറ്റകുറ്റപ്പണിക്ക് ധനസഹായം എന്നിവ പട്ടികജാതി വിഭാഗത്തിനായി നൽകി. അതിദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ 67 അതിദരിദ്രരെ കണ്ടെത്തി 21 പേർക്ക് ഭക്ഷണം ഉറപ്പാക്കുകയും രോഗബാധിതരായ 29 പേർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്തായും വികസന സദസ്സിൽ വ്യക്തമാക്കി.

വെളിയം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജയ് റിപ്പോർട്ട് അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമം, അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം, ടേക്ക് എ ബ്രേക്ക് കെട്ടിടം, ഹരിതകർമ്മസേന ബെലിംഗ് മെഷീൻ, എം സി എഫ് ഉദ്ഘാടനങ്ങൾ, കൊറ്റങ്കര ഹോമിയോ ആശുപത്രി മോഡൽ ഡിസ്പെൻസറിയായി പ്രഖ്യാപിക്കൽ തുടങ്ങി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ഹരിതകർമ്മസേന, ആശാവർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കാർഷിക കർമസേന എന്നിവരെ പഞ്ചായത്ത് പ്രസിഡൻ്റ് ആദരിച്ചു.

വിവരപൊതുജനസമ്പർക്ക വകുപ്പ് തയ്യാറാക്കിയ സർക്കാരിൻറെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ, ഗ്രാമപഞ്ചായത്തിന്റെ അഞ്ചുവർഷക്കാലത്തെ നേട്ടങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശനവും നടത്തി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ സുരേഷ് ബാബു പഞ്ചായത്തിന്റെ വിവിധ മേഖലകളിലേക്കുള്ള വികസന കാഴ്ചപ്പാട് അവതരണം നടത്തി.

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി യശോദ, വൈസ് പ്രസിഡൻ്റ് എച്ച് ഹുസൈൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ ഷിജു, എസ് മജീന, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എസ്. ശിവകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഫാറൂഖ് നിസാർ, കെ. സതീശൻ, സിഡിഎസ് ചെയർപേഴ്സൺ ശാരദ, വാർഡ് മെമ്പർമാരായ ജി എസ് സരിത, ജി രഘുനാഥൻ, ഷേർലി സത്യദേവൻ, എൻ ഷേർളി, ബിന്ദു ശ്രീകുമാർ, ഷീജ സജീവ്, നാജിയത്ത് ബീവി, റ്റി.എസ് മണിവർണ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts