കൊട്ടാരക്കര – കൊല്ലം റൂട്ടിൽ എഴുകോൺ പ്ലാക്കാട് നഗറിലൂടെ പോകുന്ന കെ.എസ്.ആർ.ടി.സി പുതുതായി അനുവദിച്ച 28 സീറ്റുള്ള ഓർഡിനറി മിനി ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. 500 ഓളം വീടുകളും ടി.കെ.എം. കോളജ് ക്യാമ്പസും സ്ഥിതിചെയ്യുന്നതിനാൽ പുതിയ സർവീസ് പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച മാത്രം പഴക്കമുള്ള ബസ്സാണിത്. ലാഭം നേടുന്നതിനൊപ്പം അടിസ്ഥാന ആവശ്യങ്ങൾ നടപ്പാക്കിയുള്ള ജനക്ഷേമമാണ് സർക്കാർ ലക്ഷ്യം. പ്ലാക്കാട് പുതിയ റോഡ് നിർമ്മിക്കുന്നതിനായി 45 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്ന് ബാംഗ്ലൂർ, മൂകാംബിക ഉൾപ്പെടെ 10 പുതിയ സർവീസുകൾക്ക് ഇന്ന് (ഒക്ടോബർ 12) തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം എം ശിവപ്രസാദ് അധ്യക്ഷനായി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080