കൊട്ടാരക്കര : നിസ്വാർത്ഥ ആതുര സേവനത്തിനുള്ള കേരളാ കൗമുദി പ്രതിഭാ പുരസ്ക്കാരം കൊട്ടാരക്കര സ്വദേശി ഫിറോസ് എം ഇസ്മയിലിന് നൽകി ആദരിച്ചു. കൊട്ടാരക്കര അമ്പലക്കര റീജൻസിയിൽ വെച്ച് നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ആണ് പുരസ്‌ക്കാര നൽകിയത്.
കൊട്ടാരക്കര ധന്യ ഗ്രൂപ്പിന്റെ ആതുര സേവന വിഭാഗമായ ധന്യ മെഡികെയർ എന്ന പോളി ക്ലിനിക്ക് സ്ഥാപനം നടത്തി വരികയാണ് ഡോ.ഫിറോസ്, കാൻസർ രോഗികൾക്ക് 50% ഡിസ്‌കൗണ്ട് നൽകുന്ന ഒരു സ്ഥാപനം കൂടിയാണിത്. കൂടാതെ കൊല്ലം ജില്ലയിൽ ഏറ്റവും വിലക്കുറവിൽ ഇൻസുലിനും ഡയബിറ്റിക്ക് മരുന്നുകളും ഇവിടെ ലഭ്യമാണ്. കൂടാതെ എല്ലാ മരുന്നുകൾക്കും ലബോറട്ടറി ടെസ്‌റ്റുകൾക്കും ഡിസ്‌കൗണ്ട് ലഭ്യമാണ്.
കൊട്ടാരക്കരയിലെ പ്രമുഖ വ്യവസായി മുഹമ്മദ് ഇസ്മയിലിന്റെയും സംസാദിന്റെയും മൂത്തമകനാണ് ഡോ. ഫിറോസ് എം ഇസ്മയിൽ. ഭാര്യ നാദിയ ഫിറോസ്, സഹോദരൻ ഫാസിൽ എം ഇസ്മയിൽ, സഹോദരി ഫൗസി എം ഇസ്മയിൽ
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X