കുണ്ടറ : നവംബർ 11 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് കുണ്ടറ വ്യാപാരി ഭവനിൽ വച്ച് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ കുണ്ടറ യൂണിറ്റ് പൊതുയോഗം നടന്നു. വൈകിട്ട് നാല് മണിയോട് കൂടി ആരംഭിച്ച യോഗ നടപടിയിൽ, കുണ്ടറ യൂണിറ്റ് പ്രസിഡൻ്റ് അഖിലേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ഫഹദ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയിൽ നിന്നും പ്രസിഡൻ്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഷാജഹാൻ, വൈസ് പ്രസിഡൻ്റ് റഷീദ് എന്നിവരും, യൂണിറ്റിൻ്റെ നിരവധി അംഗങ്ങളും ഭാരവാഹികളും പങ്കെടുത്തു.
ഭക്ഷ്യ വ്യവസായം അഭിമുഖീകരിക്കുന്ന അനവധി വിഷയങ്ങളെ കുറിച്ച് സംസാരിക്കുക ഉണ്ടായി. കുടുംബ സുരക്ഷ പദ്ധതി, STP യുടെ പ്രായോഗിക വശം, പൊല്ല്യൂഷൻ നിയമങ്ങൾ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തു.
കുണ്ടറ യൂണിറ്റ് ഭാരവാഹികളായി പ്രസിഡൻ്റ് അഖിലേഷ് (കഫേ ബാർബെക്യൂ), സെക്രട്ടറി ഫഹദ് (എവറസ്റ്റ് ഹോട്ടൽ), ട്രഷറർ ഹാഷിം (ടേസ്റ്റി ഫ്രൈഡ് ചിക്കൻ), വൈസ് പ്രസിഡൻ്റ് ഗിരിഷ് (അടുക്കള റെസ്റ്റോറൻ്റ്), എക്സിക്യൂട്ടീവ് അംഗങ്ങളായി ബേബി കുട്ടി (വൺ ടൂ വൺ ബേക്കറി), ഗണേഷ് (ഹോട്ടൽ ഗണേഷ്) എന്നിവരെ തെരഞ്ഞെടുത്തു. വൈകിട്ട് ആറ് മണിയോട് കൂടി അവസാനിച്ച യോഗത്തിൽ ഹാഷിം നന്ദി അറിയിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080