കേരളാ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ ജില്ലാ സമ്മേളനവും യാത്രയയപ്പും നൽകി.
കുണ്ടറ 30.4.2023. കേരള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ ജില്ലാ സമ്മേളനവും സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പും നൽകി.
കുണ്ടറ റോയൽ ഫോർട്ട് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങ് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ജയചന്ദ്രകുറുപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ഫ്രൻസിസ്, ഹയർ സെക്കൻഡറി വിദ്യാഭ്യാസ റീജനൽ ഡപ്യൂട്ടി ഡയറക്ടർ വി.കെ.അശോക് കുമാർ, എച്ച്എസ് ജില്ലാ കോഡിനേറ്റർ പോൾ ആൻ്റണി, ബി.അനിൽകുമാർ, കെ എച്ച്എസ്പിഎ എക്സിക്യുട്ടീവ് അംഗങ്ങൾ, വിവിധ സ്കൂൾ പ്രിസിപ്പൽമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം