കുണ്ടറ 19.2.2024: കേരള ഹയസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ ജില്ലാ സമ്മേളനവും യാത്രയയപ്പും കുണ്ടറ ജെ.വി കാസിൽ ആഡിറ്റോറിയത്തിൽ വച്ചു പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സർവീസിൽ നിന്നും വിമിക്കുന്ന പ്രിൻസിപ്പൽമാരായ ഫ്രാൻസിസ് ജി, സിബില.ആർ, ജെസ്സി. എസ്, ജൂന. ടി, ഡോ. സി. മണി, ഫാ. റോയി ജോർജ്, രാധാകൃഷ്ണൻ. എം, സഫറുള്ള. എം,സുജന എം. എസ്, രജിത.കെ. ജി, ശോഭ. സി. എസ്, സിന്ധു റാണി.എസ്, രമ.എൽ, ലത.സി.എസ് എന്നിവരെ യോഗത്തിൽ ആദരിച്ചു.
ജില്ലാ കോർഡിനേറ്റർ പോൾ ആന്റണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജയചന്ദ്രകുറുപ്പിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി അനിൽകുമാർ സ്വാഗതം ആശംസിച്ചു. ജോസഫ് ജോർജ്.കെ, ജയഹരി.പി, എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജയചന്ദ്രകുറുപ്പ്.പി (പ്രസിഡന്റ് ), ജോസഫ് ജോർജ്.കെ (വൈസ് പ്രസിഡന്റ് ), ബി.അനിൽകുമാർ (സെക്രട്ടറി ), അലക്സ് (ജോയിന്റ് സെക്രട്ടറി ), ജിജി സുദേവൻ (ഖജാൻജി ) എന്നിവർ ചുമതലയേറ്റു. പ്രിയദർശിനി.എസ് നന്ദി പറഞ്ഞു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ