Thursday, March 12, 2026

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കം ചെയ്ത് കേരള ഹൈക്കോടതി.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കം ചെയ്ത് കേരള ഹൈക്കോടതി.

അന്തരിച്ച പ്രൊഫസർ എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. സംഘടനയിൽ കമ്പനി നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചില്ല എന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 2006 ന് ശേഷം സംഘടനയുടെ കണക്കുകൾ ബോധിപ്പിച്ചിട്ടില്ല എന്നും അതിനാൽ ഭരണസമിതിക്ക് തുടരാൻ യോഗ്യതയില്ലെന്നും ഹർജിക്കാർ വാദിച്ചു.

വെള്ളാപ്പള്ളിയെ കൂടാതെ പ്രസിഡൻറ് എം.എൻ. സോമൻ, വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി എന്നിവർക്കും തൽസ്ഥാനങ്ങളിൽ തുടരാൻ യോഗ്യതയില്ലെന്ന് കോടതി പറഞ്ഞു. നിയമപ്രകാരം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഡയറക്ടർ ബോർഡ് രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹർജികളിൽ വിശദമായ വാദം കേട്ട ശേഷം ജസ്റ്റിസ് ടി ആർ രവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts