ഇടുക്കി : ഇടുക്കിയിൽ ശക്തമായ മഴയെത്തുടർന്ന് രാത്രി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാത്രി എഴ് മുതൽ രാവിലെ ആറ് വരെയാണ് ഗതാഗത നിയന്ത്രണം. പലയിടങ്ങളിലും ശക്തമായ മഴയും കാറ്റും ഉണ്ട്. പമ്പയിൽ ജലനിരപ്പ് ഉയർന്നു,
മാത്രമല്ല കോടമഞ്ഞ് ഉള്ളതിനാൽ വാഹന അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആയതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. വിനോദ സഞ്ചാരികൾ കാലാവസ്ഥ മുന്നറിയിപ്പ് കണക്കിലെടുത്ത് മാത്രം ജില്ലയിൽ (പ്രത്യേകിച്ചും മലയോരമേഖലകളിൽ) യാത്ര ചെയ്യുക.
വാഹനങ്ങളുടെ അമിതവേഗം ഒഴിവാക്കുക. റോഡുകളുടെ വശങ്ങളിലായി മലമുകളിൽ നിന്നും വരുന്ന വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങാതിരിക്കുക. അശ്രദ്ധമൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുക, സുരക്ഷിതരായിരിക്കുക.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X