കുണ്ടറ : കേരള ഫയർ സർവീസ് അസോസിയേഷൻ 42-ാം തിരുവനന്തപുരം മേഖല സമ്മേളനം ഇളമ്പള്ളൂരിൽ നടന്നു. കെഎഫ്സിഎ തിരുവനന്തപുരം മേഖല പ്രസിഡൻ്റ് എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി സമ്മേളനം ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു.
ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ഡി. അഭിലാഷ്, കുണ്ടറ പഞ്ചായത്ത് പ്രസിഡൻ്റ് മിനി തോമസ്, ഇളമ്പള്ളൂർ പഞ്ചായത്ത് അംഗം സൈഫുദ്ദീൻ, റീജനൽ ഫയർ ഓഫിസർ എ. അബ്ദുൽ റഷീദ്, അസോസിയേഷൻ ജനറൽ സെക്രട്ടറി വി. പ്രണവ്, സംസ്ഥാന പ്രസിഡൻ്റ് എ. ഷജിൽ കുമാർ, വൈസ് പ്രസിഡൻ്റ് എസ്. ഷൈൻ, കുണ്ടറ സ്റ്റേഷൻ ഓഫിസർ സക്കറിയ അഹമ്മദ് കുട്ടി, തിരുവനന്തപുരം മേഖല സെക്രട്ടറി പി. ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080