Monday, June 16, 2025

കുണ്ടറയിലെ യുവ കർഷക പ്രതിഭകളെ കേരള കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.

കുണ്ടറയിലെ യുവ കർഷക പ്രതിഭകളെ കേരള കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.

കുണ്ടറ 11-7-2024: വിദ്യാഭ്യാസവും കാർഷികവൃത്തിയും ഒരുപോലെ കൊണ്ടുപോകാൻ കഴിയുമെന്ന് സമൂഹത്തിനാകെ മാതൃകയായി തെളിയിച്ച കുണ്ടറ എം.ജി.ഡി സ്കൂൾ വിദ്യാർത്ഥിനികളും കാഞ്ഞിരകോട് സ്വദേശികളുമായ സഹോദരിമാരായ ചിന്മയി, വരദ എന്നിവരെ കേരള കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ വിഷലിപ്തമായ പച്ചക്കറികൾ വാങ്ങി ഉപയോഗിക്കേണ്ടി വരുന്ന കേരള സമൂഹത്തിന് തന്നെ സന്തോഷപ്രദമായ രീതിയാണ് കുട്ടികൾ അവലംബിച്ചിരിക്കുന്നത് എന്ന് നിയോജകമണ്ഡലം പ്രസിഡൻറ് കുളത്തൂർ രവി അഭിപ്രായപ്പെട്ടു.

കർഷകരെയും കർഷക തൊഴിലാളികളെയും എന്നും അംഗീകരിച്ചും ആദരിച്ചും പോരുന്ന കേരള കോൺഗ്രസ് മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണയായി എന്നും കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് അരുൺ അലക്സ്, മുൻ നിയോജകമണ്ഡലം പ്രസിഡൻറ് വെങ്കിട്ട രമണൻ പോറ്റി, ഭാരവാഹികളായ ജെ.സിൽവസ്റ്റർ, അനിൽ പനിക്കവിള, ഹരീഷ് കുമാർ, ദാസ് കൊറ്റങ്കര, വി പി സാബു, പ്രകാശ് മയൂരി, ജിജിമോൻ മുളവന, ജെ സെബാസ്റ്റ്യൻ, സാന്റോ, ലിജു വിജയൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts