Monday, June 16, 2025

ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രവുമായി കെൽട്രോൺ കണ്ണൂരിൽ പ്രവർത്തനം ആരംഭിക്കുന്നു.

കേരളത്തിൻ്റെ സ്വന്തം കെൽട്രോൺ മറ്റൊരു ചരിത്രമെഴുതാൻ പോകുകയാണ്. കെൽട്രോൺ കോംപണൻ്റ്സ് ലിമിറ്റഡ് ഇന്ത്യയിലെ തന്നെ ആദ്യ സൂപ്പർ കപ്പാസിറ്റർ നിർമ്മാണ കേന്ദ്രം കണ്ണൂരിൽ ആരംഭിക്കുന്നു. ഈ വരുന്ന ഒക്ടോബർ 1ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം പ്ലാൻ്റ് ചെയ്യും.

ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളുടെ ഉൽപ്പാദനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണ് കെൽട്രോൺ കോംപണൻ്റ്സ് ലിമിറ്റഡ്. പുതിയ പ്ലാൻ്റിൽ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ നിർമ്മിച്ച് നൽകാൻ സാധിക്കും. വാഹനങ്ങളിൽ തുടങ്ങി ബഹിരാകാശ ദൗത്യങ്ങൾക്കും പ്രതിരോധ മേഖലയ്ക്കും വരെ ഏറെ ഉപകാരപ്പെടുന്ന ഈ കപ്പാസിറ്ററുകൾ കേരളത്തിലേക്ക് ഇ.വി വ്യവസായങ്ങളെ ആകർഷിക്കുന്നതിനും പ്രതിരോധമേഖലയിൽ നിന്ന് പുതിയ ഓർഡറുകൾ നേടിയെടുക്കുന്നതിനും സഹായകമാകും.

ദീർഘകാലത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുന്ന സൂപ്പർ കപ്പാസിറ്ററുകൾ ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഉൽപ്പന്നമാണ്. രാജ്യത്തിൻ്റെ പ്രതിരോധ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന കെൽട്രോൺ ഒരു വിശ്വസ്ത പങ്കാളിയാണെന്ന ഉറച്ച വിശ്വാസമുള്ളതിനാൽ ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ എന്നീ സ്ഥാപനങ്ങൾ ഇതിനോടകം പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഒരു ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമ്മിക്കാൻ കഴിയുന്ന പുതിയ പ്ലാൻ്റാണ് ആരംഭിക്കുന്നത്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts