തിരുവനന്തപുരം 24.12.2023: തന്നെ വീണ്ടും മന്ത്രിയാക്കാൻ എൽ.ഡി.എഫ്. തീരുമാനിച്ചതിൽ ഏറെ സന്തോഷമുണ്ട്. തന്നെ വിവാദങ്ങളിലേക്കു വലിച്ചിഴച്ച് ഉപദ്രവിക്കരുതെന്നും സർക്കാരിനെതിരായ വിമർശനങ്ങൾക്ക് ഇനി മൗനമാണെന്നും ഇനി അങ്ങനെ വിമർശിക്കാൻ പറ്റില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. “നന്നായി ജോലി ചെയ്യാൻ മുഖ്യമന്ത്രി ചുമതല ഏൽപ്പിച്ചു. ആ ചുമതല കൃത്യമായി നിർഹിക്കാൻ എല്ലാവരും സഹായിക്കുക. ഗതാഗതവകുപ്പാണെങ്കിൽ ഒരുപാട് ജോലിയുണ്ട്.
ഇന്നത്തെ സ്‌ഥിതിയിൽ നിന്ന് അതിനെ മെച്ചപ്പെടുത്തി കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ആശയങ്ങളൊക്കെ മനസിലുണ്ട്. വകുപ്പ് പ്രഖ്യാപിച്ച ശേഷം അതിനെക്കുറിച്ച് വിശദമായി പറയാം. ഇപ്പോഴത്തെ സ്‌ഥിതിയെ കുറിച്ച് പഠിക്കേണ്ടതുണ്ട്. മുൻപ് മന്ത്രിയായോരുന്നപ്പോൾ ചെയ്‌തിട്ടുണ്ട്. പക്ഷേ അതിനെക്കാളൊക്കെ മോശം സ്‌ഥിതിയിലാണ് ഇപ്പോൾ. തൊഴിലാളികളുടെ സഹകരണം ആവശ്യമുണ്ട്. നന്നാക്കിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. പക്കാ നന്നാക്കി ലാഭത്തിലാക്കാമെന്ന മണ്ടത്തരം ഞാൻ പറയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അഭിമാനകരമായ നിലയിൽ മെച്ചപ്പെടുത്താൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെങ്കിൽ തീർച്ചയായും തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. ശമ്പളവും പെൻഷനും സർക്കാർ സഹായത്തോടെ കൊടുക്കുന്ന സ്‌ഥിതി കുറേയെങ്കിലും മാറ്റാൻ കഴിയുമെന്ന് “ഗണേഷ് കുമാർ പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌താൽ ഉദ്‌ഘാടനങ്ങൾക്കും മറ്റും പോകില്ല. അത്തരം കാര്യങ്ങളിൽ നിന്ന് ഒഴിവാക്കണം. ശ്രദ്ധ മുഴുവൻ വകുപ്പ് മെച്ചപ്പെടുത്തുന്നതിലായിരിക്കും. മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം സിനിമയിൽ അഭിനയിക്കും.
ഇടത്തായാലും, വലത്തായാലും മന്ത്രിസഭയിൽ ഉണ്ടാകണം എന്ന് സമൂഹം ഒന്നടങ്കം ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവാണ് ഗണേഷ്കുമാർ. കർത്തവ്യ ബോധമുള്ള, ദീർഘ വീക്ഷണമുള്ള, ചങ്കൂറ്റമുള്ള ചുരുക്കം ചില രാഷ്ട്രീയ നേതാക്കളിൽ ഒരാൾ ആണ് അദ്ധേഹം. പൊതുമുതൽ എങ്ങനെ ഉപയോഗിക്കണം എന്ന് വ്യക്തമായ കാഴ്ച്ചപ്പാടുകളോടെ പ്രവർത്തിയിൽ മലയാളികൾക്ക് കാണിച്ച് തന്നിട്ടുള്ള ഒരു പൊതുപ്രവർത്തകൻ ആണ് കെ ബി ഗണേഷ്‌കുമാർ…. പുതിയ ഉത്തരവാദിത്വം ജനനന്മക്കും നാടിൻ്റെ വികസനത്തിനും ഉപയോഗിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ