ചണ്ഡിഗഢ്: വിമാനത്താവളത്തിൽ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദ്ദിച്ചെന്ന ആരോപണവുമായി ബോളിവുഡ് നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ചണ്ഡിഗഢ് വിമാനത്താവളത്തിൽ വെച്ചാണ് മോശം അനുഭവമുണ്ടായതെന്ന് കങ്കണ പറഞ്ഞു. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
സിഐഎസ്എഫ് ഉദ്യോഗസ്ഥയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. എയർപോർട്ടിലെ ബോർഡിംഗ് പോയിൻ്റിലേക്ക് പോകുന്നതിനിടെ സിഐഎസ്എഫ് ഓഫീസറായ കുൽവീന്ദർ കൗർ തന്നോട് തർക്കിക്കുകയും തല്ലുകയും ചെയ്തതായാണ് കങ്കണയുടെ ആരോപണം.
ഡൽഹിയിലെത്തിയ കങ്കണ സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിങ്ങിനെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും കണ്ട് സംഭവം വിശദീകരിക്കുകയും പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് താരത്തിനെതിരെ ആക്രമണം ഉണ്ടായത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X