കുണ്ടറ 14-12-2023: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് കുണ്ടറ മുക്കടയിൽ അനുശോചന യോഗം ചേർന്നു.
സിപിഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി.സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു .
എ. ഗ്രേഷ്യസ് അനുശോചന പ്രമേയം അവതരിപ്പിച്ച യോഗത്തിൽ പി.സി വിഷ്ണുനാഥ് എംഎൽഎ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ബാൾഡുവിൻ,
ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം ടി.സി. വിജയൻ, കോൺഗ്രസ് നേതാവ് രാജു ഡി പണിക്കർ, ജലജാ ഗോപൻ ശിവശങ്കരപ്പിള്ള, എസ്.ഡി.അഭിലാഷ്, ആർ. ഷംനാല്, സോണി പള്ളം, അഡ്വക്കേറ്റ് സേതുനാഥ് , ഒ.എസ്. വരുൺ, എന്നിവർ സംസാരിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ