ആലപ്പുഴ കളർകോട് KSRTC ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, മഴയിൽ കാറിന്റെ ഡ്രൈവറുടെ കാഴ്ച്ച മങ്ങിയതാവാം കാരണെമന്ന് പ്രാഥമിക നിഗമനം. മഴയിൽ കാർ തെന്നി വന്ന് KSRTC ബസിൽ ഇടിച്ച് കയറുകയായിരുന്നു.
കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. അപകടത്തിൽ വണ്ടാനം മെഡിക്കൽ കോളേജിലെ അഞ്ച് ഒന്നാം വർഷ MBBS വിദ്യാർത്ഥികൾ മരിച്ചു. 11 പേർ കാറിലുണ്ടായിരുന്നു. ആറ് പേർ ചികിത്സയിലാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വാഹനാപകടത്തിൽ മരിച്ച അഞ്ച് വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.
ഉച്ചയ്ക്ക് 12 മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകും. ശേഷം വിദ്യാർത്ഥികൾ പഠിച്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്.
പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080