കുണ്ടറ : പെരിനാട് നാന്തിരിക്കൽ – കൈതാകോടി സെൽഫി പോയൻ്റിൽ ഇനി കടത്ത് കടവും, അത്യാധുനിക സൗരോർജജ എ.ഐ ക്യാമറയും.
“ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി” പദ്ധതിയിൽപ്പെടുത്തി നാന്തിരിക്കൽ- കൈതാകോടി തീരദേശ റോഡിൽ നവീകരണം നടത്തുന്നു. സെൽഫി പോയൻ്റിൽ കടത്ത് കടവും, അത്യാധുനിക ക്യാമറയും സ്ഥാപിക്കുന്നത്.
കൊല്ലം കോർപ്പറേഷനാണ് ”ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി” പദ്ധതിയിപ്പെടുത്തി നാ ന്തിരിക്കൽ- കൈ താകോടി തീരദേശ റോഡിൽ നവീകരണം നടത്തുന്നു.
ആഴം കൂട്ടൽ പുർത്തിയായി ഇനി കടത്ത് കടവിൻ്റെ നിർമ്മാണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് തീരദേശ അധികൃതർ അറിയിച്ചു.
നിരവധിപേർ സന്ദർശിക്കുന്ന സെൽഫി പോയൻ്റിൽ കടത്ത് കടവും ക്യാമറയും യഥാർത്യമാകുന്നതോടെ സന്ദർശകരുടെ തിരക്ക് കുടുകയും രാത്രി കാലങ്ങളിൽ മാലിന്യം തള്ളുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യവും കുറയും.
ഉത്തരവാദിത്വ ടൂറിസം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പെരിനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രിയുമായി സഹകരിച്ച് മാസ്റ്റർ പ്ളാൻ തയ്യാറാക്കി പ്രവർത്തനം ഉടൻ ആരംഭിയ്ക്കും.
കായൽ വിഭവങ്ങൾ പാകം ചെയ്തു നൽകുന്ന ജനകീയ ഭക്ഷണശാല ഉടൻ ആരംഭിക്കുമെന്ന് പെരിനാട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ജാഫി മജീദ് പറഞ്ഞു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X