കൊല്ലം : ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുയോഗവും എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും, പുതിയ അംഗങ്ങളെ പരിചയപ്പെടുത്തലും സംഘടിപ്പിച്ചു.
അംഗീകാരമില്ലാത്ത മാധ്യമങ്ങൾക്കെതിരെ ശക്തമായ നിയമങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉടനെ ഉണ്ടാകുമെന്നും അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജെ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കൂട്ടുംവാതുക്കൽ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഓടനാവട്ടം അശോകിന്റെ ആധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി സുധീഷ് സ്വാഗതം പറഞ്ഞു. ജില്ലയുടെ ചാർജ്ജുള്ള സംസ്ഥാന സെക്രട്ടറി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ, സംസ്ഥാന ഭാരവാഹികളും, ജില്ലാ സംസ്ഥാന ഭാരവാഹികളും ചേർന്ന് അനുമോദിച്ചു.
തുടർന്ന് പുതിയതായി അംഗത്വമെടുത്ത അംഗങ്ങളെ പരിചയപ്പെടുത്തി ഉപഹാരം നൽകി ജില്ലാ കമ്മിറ്റിയിലേക്ക് സ്വാഗതം ചെയ്തു. യോഗത്തിൽ ജില്ലാ ട്രഷറർ മൊയ്തു അഞ്ചൽ, ജില്ലാ വൈസ് പ്രസിഡന്റ് ബിനീഷ് ചങ്ങാതിക്കൂട്ടം, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജഹാൻ, മഹേഷ്, അംഗങ്ങളായ അനുരാജ്, സജീദ് ഇബ്രാഹിംകുട്ടി, ഷൈജു ജോർജ്ജ്, കെ.എസ്. വേണുകുമാർ തുടങ്ങിയവർ സംസാരിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X