Tuesday, August 26, 2025

ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി എൻ.കെ. പ്രേമചന്ദ്രൻ എം.പി. യെ അനുമോദിച്ചു.

കൊല്ലം : സത്യപ്രതിജ്ഞ കഴിഞ്ഞ് നാട്ടിലെത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പി. യെ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജെ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കൂട്ടുംവാതുക്കൽ, കൊല്ലം ജില്ലാ പ്രസിഡന്റ് ഓടനാവട്ടം അശോക്, കൊല്ലം ജില്ലാ സെക്രട്ടറി സുധീഷ് കരുനാഗപ്പള്ളി എന്നിവർ ചേർന്നാണ് അനുമോദിച്ചത്.

ജനമനസ്സുകളിലേക്ക് കടന്നു ചെല്ലുന്ന മാധ്യമങ്ങളായി ഓൺലൈൻ മാധ്യമങ്ങൾ മാറികഴിഞ്ഞെന്ന് സ്നേഹാദരവ് ഏറ്റുവാങ്ങിക്കൊണ്ട് പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. വാർത്തകളിലെ സത്യങ്ങൾ മാത്രം മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരുകൂട്ടം മാധ്യമപ്രവർത്തകരെ ചേർത്തുനിർത്തി ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ എന്ന മാധ്യമ സംഘടനയുടെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയാണ് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA).

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts