Saturday, October 11, 2025

ജേർണലിസ്റ്റ് & മീഡിയാ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കൊല്ലം : ജേർണലിസ്റ്റ് & മീഡിയാ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കൊല്ലം ജില്ലാ ടൂറിസം പ്രോമോഷൻ കൗൺസിൻ കോൺഫറൻസ് ഹാളിൽ ചേർന്ന സമ്മേളനം ജെ.എം.എ. ദേശീയ പ്രസിഡൻ്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ എം.ബി.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ്‌ കെ. അശോകകുമാർ (ഓടനാവട്ടം അശോക് ) അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷിബു കൂട്ടുംവാതുക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജി.കൃഷ്ണകുമാർ, സംസ്ഥാന സെക്രട്ടറിമാരായ മഹിപന്മന, രഘുത്തമൻ, റോബിൻസൺ, അനിൽ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് ജില്ലാ സെകട്ടറി ആർ സുധീഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ മൊയ്തു അഞ്ചൽ വാർഷിക കണക്കും അവതരിപ്പിച്ചു. കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ പത്ര-ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ്റെ (JMA) കൊല്ലം ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അടുത്ത മാസം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്ന് എല്ലാവരുടെയും പൂർണ്ണ പിന്തുണ ഉണ്ടാകണമെന്നും ജെ.എം.എ. ദേശീയ പ്രസിഡൻ്റ് വൈശാഖ് സുരേഷ് പറഞ്ഞു.

തുടർന്ന് സംസ്ഥാന പ്രസിഡൻ്റ് എം.ബി ദിവാകരൻ പുതിയ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.
പ്രസിഡന്റായി സുധീഷ് ആർ, കരുനാഗപ്പള്ളി.കോം, സെക്രട്ടറിയായി വേണുകുമാർ. കെ.എസ് (കുണ്ടറ മീഡിയ), ട്രെഷറർ ആയി മൊയ്‌ദു അഞ്ചൽ (ന്യൂസ്‌ കേരളം) എന്നിവരെ തെരെഞ്ഞെടുത്തു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts